വയോധികയ്ക്കു ക്രൂരപീഡനം: ചികിത്സാ ചെലവ് സർക്കാർ വഹിക്കണമെന്ന് വനിതാ കമ്മിഷൻ

Rape-image-1200
പ്രതീകാത്മക ചിത്രം
SHARE

കൊച്ചി∙ കോലഞ്ചേരിയിൽ പഴന്തോട്ടം മനയത്തു പീടിക സ്വദേശിനിയായ വയോധികയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. 75 വയസുള്ള വയോധികയാണ് മാനഭംഗത്തിന് ഇരയാകുകയും ആയുധം ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ ക്രൂരമായ ഉപദ്രവത്തിന് ഇരയാക്കപ്പെടുകയും ചെയ്തിരിക്കുന്നത്. ഒന്നിലധികം പേർ ചേർന്നാണ് പീഡിപ്പിച്ചതെന്ന് സംശയിക്കുന്നുണ്ട്.

ഞായറാഴ്ച പാങ്കോട് ഇരുപ്പച്ചിറയിലെ സുഹൃത്തായ ഒരു സ്ത്രീയുടെ വീട്ടിലെത്തി വിശ്രമിക്കുമ്പോഴാണ് ആക്രമണം. തുടർന്ന് ഇവരെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിട നിന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ഇവർ ആക്രമണത്തിന് ഇരയാകുമ്പോൾ ഉണ്ടായിരുന്ന വീട്ടിലെ സ്ത്രീയെയും അവരുടെ ഭർത്താവിനെയും മകനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡ്രൈവറിനെ സംശയിക്കുന്നുണ്ട്.

കാര്യമായ ആരോഗ്യപ്രശ്നം നേരിടുന്നതിനാൽ ഇവരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ശരീരമാകെ മാരകായുധം ഉപയോഗിച്ച് മുറിവേൽപിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപെട്ട സ്ത്രീക്കു നേരെ ഉണ്ടായ ആക്രമണത്തിൽ നിശ്ചിത വകുപ്പുകൾ ചുമത്തി കേസെടുത്തതായും പൊലീസ് പറഞ്ഞു.

ചികിത്സാ ചെലവ് സർക്കാർ വഹിക്കണം: എം.സി.ജോസഫൈൻ

ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. സഹായം അഭ്യർഥിച്ച് ആരോഗ്യ-സാമൂഹ്യനീതി മന്ത്രി കെ.കെ.ശൈലജയ്ക്കു കത്ത് നൽകി. ഇന്നലെ ഉച്ചയോടെ എറണാകുളം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന

വൃദ്ധയെ സന്ദർശിച്ച അധ്യക്ഷ, ഡോക്ടർമാരിൽ നിന്ന് തെളിവെടുത്തു. ഇത് സംബന്ധിച്ച് കേസ് റജിസ്റ്റർ ചെയ്യാൻ ഡയറക്ടർ വി.യു.കുര്യാക്കോസിന് നിർദേശം നൽകി. രാവിലെ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജിയും ആശുപത്രി സന്ദർശിച്ചിരുന്നു. സംഭവം അറിഞ്ഞ കഴിഞ്ഞ ദിവസം രാത്രിതന്നെ വനിതാ കമ്മിഷൻ അധ്യക്ഷയും കമ്മിഷൻ അംഗവും ഇടപെട്ടതിനെ തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്.

English Summary: Old women raped in Kolenchery: Three in Custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA