വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ മൂന്ന് ദിവസം പീഡിപ്പിച്ചു; പ്രതി റിമാൻഡിൽ

1200-a-manoharan
എ.മനോഹരൻ
SHARE

മട്ടന്നൂർ ∙ വീട്ടിൽ അതിക്രമിച്ചു കയറി 75 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ. മരുതയിലെ എ.മനോഹരൻ (56) ആണു പിടിയിലായത്. കഴിഞ്ഞ ആഴ്ചയാണു കേസിനാസ്പദമായ സംഭവം. തുടർച്ചയായി 3 ദിവസം പ്രതി പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

ബന്ധുക്കളുടെയും നാട്ടുകാരുടെയും പിന്തുണയോടെയാണു വയോധിക മട്ടന്നൂർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മൊഴി രേഖപ്പെടുത്താൻ സമയം എടുത്തെന്നും രണ്ടാമതും വൈദ്യ പരിശോധന നടത്താൻ പൊലീസ് ആവശ്യപ്പെട്ടതായും പരാതിക്കാരി ആരോപിച്ചു.

English Summary: Old women raped in Mattannur: Accused Remanded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA