കോവിഡിനിടെ മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം: സുപ്രീം കോടതി

Supreme-Court-new
സുപ്രീം കോടതി
SHARE

ന്യൂഡൽഹി∙ കോവിഡ് കാലത്ത് മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. വാര്‍ധക്യ പെന്‍ഷന്‍ മുടക്കരുതെന്നും ഒറ്റയ്ക്ക് താമസിക്കുന്നവരുടെ സംരക്ഷണം സര്‍ക്കാരിന്റെ ചുമതലയാണെന്നും കോടതി വ്യക്തമാക്കി. ആവശ്യവസ്തുക്കളും സേവനങ്ങളും ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മുതിർന്ന പൗരന്മാർ ഏതെങ്കിലും ആവശ്യം ഉന്നയിക്കുകയാണെങ്കിൽ അതിനോട് സംസ്ഥാന സർക്കാരുകൾ ഉടൻ പ്രതികരിക്കണമെന്നും കോടതി നിർദേശിച്ചു.

വൃദ്ധസദനങ്ങളുടെ കാര്യത്തിലും കോടതി മാർഗനിർദേശങ്ങൾ പുറത്തിറക്കി. വൃദ്ധസദനങ്ങളിലെ ജീവനക്കാർ പിപിഇ കിറ്റുകൾ ധരിക്കണമെന്നും ഇത്തരം സ്ഥാപനങ്ങൾ കൃത്യമായി അണുവിമുക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മരുന്നുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

English Summary: Supreme Court directs Centre to ensure care for senior citizens living alone during COVID-19 pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA