ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് കോവിഡ് സ്ഥിരീകരിച്ചു. ധര്‍മേന്ദ്രപ്രധാന്‍ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികില്‍സയിലാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 52,050 കോവിഡ് കേസുകളും 803 മരണവും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് പ്രതിദിന കണക്ക് 50,000 പിന്നിടുന്നത്. ലോകരാജ്യങ്ങളുടെ പട്ടികയില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കണക്കില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. 2.11 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. മഹാരാഷ്ട്രയും ആന്ധ്രയുമാണ് രോഗവ്യാപനത്തില്‍ മുന്നില്‍.

കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്കും കോവിഡ് സ്ഥിരീകരിച്ചു.  സിദ്ധരാമയ്യ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇദ്ദേഹം നിലവിൽ  ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണ്. മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കും മകൾക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. യെഡിയൂരപ്പയും സിദ്ധരാമയ്യയും ഒരേ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ 139571 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  ബെംഗളൂരു നഗരത്തിൽ മാത്രം അറുപത്തിനായിരത്തിലധികമാണ് രോഗികൾ. മരണസംഖ്യ 2594 ആയി.

English Summary: Union Minister Dharmendra Pradhan Tests Coronavirus Positive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com