സുശാന്തിന്റെ മരണത്തിൽ പണ ഇടപാടോ?; നടി റിയ ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ്

sushant-actress-rhea-chakraborty
സുശാന്ത് സിങ് രാജ്പുത്, നടി റിയ ചക്രവർത്തി
SHARE

മുംബൈ ∙ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ നടന്റെ കാമുകിയായിരുന്ന നടി റിയ ചക്രവര്‍ത്തിയോട് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് (ഇഡി). വെള്ളിയാഴ്ച രാവിലെ 11.30ന് ഹാജരാകണമെന്നാണു നടിയെ ഇഡി അറിയിച്ചിട്ടുള്ളത്.

സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ 15 കോടി രൂപ കൈമാറ്റം ചെയ്തതും നടന്റെ മരണവും തമ്മിൽ ബന്ധമുണ്ടെന്നാണു സംശയിക്കുന്നത്. സുശാന്തിന്റെ മരണവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.

നടന്റെ ബാങ്ക് അക്കൗണ്ടിൽനിന്നുള്ള ഇടപാടുകളെക്കുറിച്ചുള്ള പരാതിയിൽ ഇസിഐആർ (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) റജിസ്റ്റർ ചെയ്തതായി ഇഡി വൃത്തങ്ങൾ അറിയിച്ചെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സംശയമുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നാണു വിവരം.

English Summary: Actor Rhea Chakraborty Summoned In Sushant Rajput Money Laundering Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA