ADVERTISEMENT

മുംബൈ ∙ വീട് ഒരു ജയിലറ പോലെയാണെന്നു ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് മൂന്നാഴ്ച നാനാവതി ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം അസുഖം മാറി ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. മുൻപ് ഉണ്ടാകാത്ത വിധം മനസ്സ് ചലിച്ചുകൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം ബ്ലോഗിൽ കുറിച്ചു.

വീട്ടിൽ ഏകാന്തതയിലാണ്. ആരുമായും ബന്ധമില്ല. സിനിമയിൽ കാണുന്നതുപോലെ ജയിലറയാണ്. ചില്ലിന് ഇരുപുറത്തുനിന്നോ ഫോണിലൂടെയോ മാത്രമാണ് സംസാരം. ഇഞ്ചുകൾ മാത്രം അപ്പുറത്ത് കുടുംബം ഉണ്ടെങ്കിലും അവർ എത്രയോ ദൂരെയായാണ് അനുഭവപ്പെടുന്നത്. വൈദ്യ പരിശോധനകൾ തുടരുമ്പോഴും മനസ്സ് മുൻപൊരിക്കലും ഇല്ലാത്തവിധം വേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുകയാണ്.

എനിക്ക് നിങ്ങളുടെ അനുഗ്രഹമുണ്ട്, സമ്പത്തും പ്രശസ്തിയും അഹങ്കാരവും നീണ്ടുനിൽക്കില്ലെന്ന് കേട്ടിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. രക്ഷാബന്ധൻ അണിഞ്ഞ ചിത്രവും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

English summary: Amitabh Bachchan calls home ‘a prison cell’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com