ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്ത് ബുധനാഴ്ച വീണ്ടും കോവിഡ് മരണം. വടകര പതിയാരക്കര മൂലത്ത് നട പാലത്തിന് സമീപം ഒതയോത്ത് ചന്ദ്രി (72) മരിച്ചു. ശാരീരിക അവശതകളെ തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ മരിച്ചു. തുടർന്ന് നടന്ന കോവിഡ് പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

ചന്ദ്രിയുടെ മകൻ രാജീവൻ ജോലി ആവശ്യാർഥം ചോറോട് പോയിരുന്നു. അവിടെ കോവിഡ് രോഗിയുമായി സമ്പർക്കത്തിലായതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ട്. രാജീവന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ശാരീരിക അവശതകളുള്ള ചന്ദ്രിക്ക് മകന്റെ സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നാണ് കരുതുന്നത്.

അവശതകളെ തുടർന്ന് ചന്ദ്രിയെ വടകര സഹകരണ ആശുപത്രിയിലും രാത്രിയോടെ മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചവർ ഉൾപ്പെടെ ഏതാനും പേർ ക്വാറന്റീനിലാണ്.

കളമശേരി ഗവ. മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്ന എളമക്കര പ്ലാശേരിൽ പറമ്പിൽ പി.ജി.ബാബു (60) മരിച്ചു. സ്രവം ആലപ്പുഴയിലെ എൻഐവി ലാബിലേക്ക് അയച്ചു. കടുത്ത പ്രമേഹവും അണുബാധയും മൂലം എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന ബാബുവിനെ കോവിഡ് ലക്ഷണങ്ങളെത്തുടർന്ന് ജൂലൈ 29 നാണു മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീൻ മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് ഈ മാസം രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗിയായിരുന്നു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ പ്ലാസ്മ തെറപ്പി ചികില്‍സയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

English Summary : More Covid death in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com