ADVERTISEMENT

ന്യൂയോർക്ക് ∙ കോവിഡ് ബാധ നിയന്ത്രണ വിധേയമായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 1,55,000 പേരാണ് യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചത്. ‘ആളുകൾ മരിക്കുന്നുണ്ട്. അതിനർഥം ഒന്നും ചെയ്യുന്നില്ല എന്നല്ല. കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സാധ്യമായ വിധത്തിലെല്ലാം കോവിഡിനെ നിയന്ത്രിക്കുന്നുണ്ട്’– ട്രംപ് പറഞ്ഞു. ലോകത്ത് കോവിഡ് മരണം 7 ലക്ഷം പിന്നിടുമ്പോഴാണു ട്രംപിന്റെ പ്രതികരണം.

മഹാമാരിയെ ട്രംപ് നിസാരവൽക്കരിക്കുകയാണെന്ന് ഒരു വിഭാഗം ആക്ഷേപിക്കുന്നു. ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൾസൊനാരോ കോവിഡിനെ നിസാരവത്കരിച്ചത് വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനും അദ്ദേഹം എതിരായിരുന്നു. എന്നാൽ അദ്ദേഹത്തിനുൾപ്പെടെ നിരവധി ക്യാബിനറ്റ് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

English summary: Coronavirus under control: Donald Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com