മുംബൈയില്‍ കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി, മേല്‍ക്കൂരകള്‍ തകര്‍ന്നു

mumbai-rain
മുംബൈയിലെ ബൈക്കുള റെയിൽവേ സ്റ്റേഷനു മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ട്
SHARE

മുംബൈ ∙ കനത്ത മഴയിലും കാറ്റിലും വലഞ്ഞ് മുംബൈ നഗരം. മുംബൈയിലും താനെ ജില്ലയിലുമാണ് മഴ ശക്തമായി തുടരുന്നത്. മുംബൈ, താനെ, റായ്ഗഡ് പ്രദേശങ്ങളിൽ കാലാവസ്ഥാ കേന്ദ്രങ്ങൾ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിച്ച് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

മുംബൈയിലെ കൊളാബയിൽ മണിക്കൂറിൽ 106 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശി. കെട്ടിടങ്ങളുടെ മേൽക്കൂരകള്‍ തകർന്നു വീണു. മരങ്ങൾ വീണ് വിവിധ ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ വെള്ളക്കെട്ടും തുടരുകയാണ്. ജനങ്ങൾ വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്നു പൊലീസും മന്ത്രി ആദിത്യ താക്കറെയും നിർദേശിച്ചു.

ബുധനാഴ്ച രാത്രികൂടി മഴ തുടരുമെന്നും പിന്നീടു ശമിക്കുമെന്നുമാണു കാലാവസ്ഥാ പ്രവചനം. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് മുതൽ വാഷി വരെയും താനെയിലേക്കുമുള്ള ട്രെയിൻ സർവീസുകൾ‌ താൽക്കാലികമായി നിർത്തിവച്ചു.

English Summary: Strong winds accompanied by heavy rainfall disrupt normal life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA