ADVERTISEMENT

തിരുവനന്തപുരം ∙ ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. കേരള സർവീസ് ചട്ടത്തിലെ 18–2 വകുപ്പ് അനുസരിച്ചാണ് ഉത്തരവ്. ബിജുലാലിനെ നോട്ടിസ് നൽകാതെ പിരിച്ചുവിടാൻ കഴിഞ്ഞ ദിവസമാണു തീരുമാനിച്ചത്. ട്രഷറി തട്ടിപ്പിൽ‌ അറസ്റ്റിലായ ബിജുലാൽ കുറ്റം സമ്മതിച്ചിരുന്നു.

രണ്ട് കോടിക്കു പുറമെ ഏപ്രിലിലും മേയിലും 74 ലക്ഷം രൂപവും തട്ടിയെടുത്തു. പണം ഉപയോഗിച്ചു റമ്മി കളിച്ചു. ഭൂമിയും സ്വർണവും വാങ്ങിയെന്നും ബിജുലാല്‍ മൊഴി നൽകി. മുൻ ട്രഷറി ഓഫിസ‌ർ തന്നെയാണ് യൂസ‌ർ ഐ‍ഡിയും പാസ്‍വേഡും നൽകിയത്. ഒരു ദിവസം ട്രഷറി ഓഫിസർ കംപ്യൂ‍ട്ട‌ർ ഓഫാക്കാൻ തനിക്ക് പാസ്‍വേഡ് പറഞ്ഞു തന്നെന്നാണു വിശദീകരണം. മാ‌ർച്ച് മാസത്തിലായിരുന്നു ഇതെന്നാണ് മൊഴി. ട്രഷറി ഓഫിസർ അവധിയിൽ പോയശേഷം പണം പിൻവലിക്കുകയായിരുന്നു.

English Summary: Treasury fraud case Bijulal expelled from work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com