കൊങ്കണിൽ തുരങ്കത്തിന്റെ ഭാഗം തകർന്നു: കേരള ട്രെയിനുകൾ 20 വരെ പുണെ വഴി

train-new-0
SHARE

ന്യൂഡല്‍ഹി∙ കനത്ത മഴയെ തുടർന്ന് കൊങ്കണിൽ തുരങ്കത്തിന്റെ ഭാഗം തകർന്നു വീണതിനാൽ ഇതു വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു. സംഭവത്തിൽ ആർക്കും പരുക്കില്ല. ഇതേതുടർന്ന് കൊങ്കൺ വഴി കേരളത്തിലേക്കുള്ള ട്രെയിനുകൾ പുണെ വഴിയായിരിക്കും സർവീസ് നടത്തുക.

∙ എറണാകുളം– നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് സ്പെഷൽ എക്സ്പ്രസ് (02617). ഓഗസ്റ്റ് ആറു മുതൽ 20 വരെ

∙ നിസാമുദ്ദീൻ– എറണാകുളം സൂപ്പർഫാസ്റ്റ് സ്പെഷൽ എക്സ്പ്രസ് (02618). ഓഗസ്റ്റ് ആറു മുതൽ 20 വരെ

∙ തിരുവനന്തപുരം സെൻട്രൽ– ലോകമാന്യതിലക് സ്പെഷൽ എക്സ്പ്രസ് (06346). ഓഗസ്റ്റ് ആറു മുതൽ 20 വരെ

∙ ലോകമാന്യതിലക്– തിരുവനന്തപുരം സെൻട്രൽ (06345)‌. ഓഗസ്റ്റ് ഏഴു മുതല്‍ 20 വരെ

∙ ന്യൂഡൽഹി– തിരുവനന്തപുരം സെൻട്രൽ രാജധാനി സ്പെഷൽ എക്സ്പ്രസ് (02432). ഓഗസ്റ്റ് 9 മുതൽ 18 വരെ.

∙ തിരുവനന്തപുരം സെൻട്രൽ‌– ന്യൂഡൽഹി രാജധാനി സ്പെഷൽ എക്സ്പ്രസ് (02431). ഓഗസ്റ്റ് 6 മുതൽ 20 വരെ.

∙ നിസാമുദീൻ– എറണാകുളം തുരന്തോ എക്സ്പ്രസ് (02284). ഓഗസ്റ്റ് 8 മുതൽ 15 വരെ.

∙ എറണാകുളം– നിസാമുദീൻ തുരന്തോ എക്സ്പ്രസ് (02283). ഓഗസ്റ്റ് 11 മുതൽ 18 വരെ.

യാത്രക്കാർക്ക് സംശങ്ങൾക്കായി 022–27587939, 10722 എന്നീ നമ്പരുകളിലേക്കു വിളിക്കാം.

English Summary: Tunnel lined wall collapsed at Konkan, trains diverted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA