ADVERTISEMENT

കൽപറ്റ ∙ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന അഞ്ച് പേർ കൂടി മരിച്ചു.

∙ കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രണ്ടു പേർ മരിച്ചു. കോഴിക്കോട് സ്വദേശി ബിജു (69), മലപ്പുറം പുകയൂർ സ്വദേശി കുട്ടി അപ്പു (72) എന്നിവരാണ് മരിച്ചത്.

∙ മാനന്തവാടി ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കാരക്കാമല സ്വദേശി എറമ്പയിൽ മൊയ്തു (59) ആണ് മരിച്ചത്. വൃക്കരോഗത്തിനു ചികിത്സ തേടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയപ്പോഴാണ് കോവിഡ് ബാധിച്ചതെന്നു കരുതുന്നു.

∙ കോവിഡ് പോസിറ്റീവായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ എം.ഡി. ദേവസി (75) മരിച്ചു. കോവിഡ് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻഐവി ലാബിലേക്കയച്ചു. ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ന്യൂമോണിയ ഗുരുതരമായതിനെ തുടർന്ന് നിന്ന് കഴിഞ്ഞ ജൂലൈ 25നാണ് കളമശേരി ഐസിയുവിൽ ചികിത്സയ്ക്കെത്തിച്ചത്. പ്രമേഹവും രക്തസമ്മർദവും ഉയർന്ന നിലയിലായിരുന്നു.

∙ കോവിഡ് ബാധിച്ചു മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പെരിന്തൽമണ്ണ സ്വദേശി മരിച്ചു. കുന്നപ്പള്ളി വെട്ടിക്കാളി വീട്ടിൽ മൊയ്തുപ്പ (82) ആണ് ഇന്നു പുലർച്ചെ മരിച്ചത്. ജൂലൈ 29ന് ഇദ്ദേഹത്തെ കോവി‍ഡ് പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ 30ന് മെഡിക്കൽ‌ കോളജിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞദിവസം വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് സ്ഥിരീകരിച്ചു മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇരുവരും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായതെന്നാണു വിവരം.

തിരുവനന്തപുരത്ത് ആശങ്കയുയർത്തി സെൻട്രൽ ജയിലിലെ തടവുകാരന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രായമായ തടവുകാരെ പാർപ്പിക്കുന്ന ഏഴാം ബ്ലോക്കിലെ 71 വയസുള്ള തടവുകാരനാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്തത് 1000 ഓളം തടവുകാരുള്ള ജയിലിൽ ആശങ്ക കൂട്ടുന്നുണ്ട്. ബുധനാഴ്ച കൂടുതൽ പേരിൽ പരിശോധന നടത്തും.

Content Highlight: COVID-19 Deaths in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com