ADVERTISEMENT

തിരുവനന്തപുരം ∙ ഉരുൾപൊട്ടലില്‍ തകർന്ന മൂന്നാര്‍ പെട്ടിമുടിയിലെ ദുരന്തസ്ഥലം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സന്ദര്‍ശിക്കും. കാലാവസ്ഥ അനുകൂലമെങ്കില്‍ യാത്ര വ്യാഴാഴ്ച തന്നെയുണ്ടാകും. ഹെലികോപ്റ്റര്‍ മാര്‍ഗമാകും ഇരുവരും മൂന്നാറിലെത്തുക. ക്രമീകരണങ്ങള്‍ക്കു നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു.

ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട പെട്ടിമുടിയിൽ ഇന്നു രണ്ടു കുട്ടികളുടേതടക്കം മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. പെട്ടിമുടിയാറില്‍ നടത്തിയ തിരച്ചിലിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മരണം 55 ആയി. 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇടവിട്ടു പെയ്യുന്ന മഴയും ആറിലെ കുത്തൊഴുക്കു തിരച്ചിലിനു വെല്ലുവിളിയാണ്. അഗ്നിശമനസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ  നേതൃത്വത്തില്‍ മുന്നൂറോളം പേരാണു രക്ഷാപ്രവര്‍ത്തനത്തിനുളളത്. 

English Summary: Kerala Governor, CM to visit landslide site at Pettimudi on Thursday 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com