ADVERTISEMENT

ന്യൂഡൽഹി∙ നിസാമുദ്ദീൻ തബ്‍ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടു പുറപെടുവിച്ച 1096 ലുക്കൗട്ട് സർക്കുലറുകൾ റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ 630 വിദേശികൾ ഇതുവരെ രാജ്യം വിട്ടതായും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയങ്ങൾക്കും എംബസികൾക്കും ഇതു സംബന്ധിച്ചു വിവരം കൈമാറിയിട്ടുണ്ടെന്നും അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനു നിരവധി വിദേശികളെ കേന്ദ്ര സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 

തബ്‌ലീഗ് സമ്മേളന വേദിയിലും പരീസരത്തും ഉണ്ടായിരുന്നവരുടെ ജിപിഎസ് ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് വ്യാപകമായ പരിശോധനകൾ നടത്തിയിരുന്നു. പൊലീസ് പിടികൂടാതിരിക്കാൻ ഇതര സംസ്ഥാനങ്ങളും പലരും ഒളിവിൽ പാർക്കുന്നുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടിസുകൾ പുറത്തിറക്കിയത്.   

ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചു സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ വീസ ചട്ടലംഘനം, നിയമം ലംഘിച്ചു മതസമ്മേളനത്തിൽ പങ്കെടുക്കുക, കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തിരുന്നു. പ്രതിചേർക്കപ്പെട്ട ആയിരത്തോളം വിദേശികൾക്കു പിഴ അടച്ച് കേസിൽനിന്നു മോചിതരാകാൻ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ കുറ്റസമ്മതം നടത്തി പിഴ അടച്ചിട്ടും സ്വദേശത്തേക്കു മടങ്ങാൻ സാധിക്കുന്നില്ലെന്നു കാട്ടി നിരവധി പേർ കോടതിയെ സമീപിച്ചിരുന്നു.

തബ്‌ലീഗ് സമ്മേളനത്തിനെത്തിയ വിദേശികൾക്കെതിരെ കേസെടുത്ത നടപടിയെ മുംൈബ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മഹാമാരികളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ രാഷ്ട്രീയ ഭരണകൂടങ്ങള്‍ ബലിയാടുകളെ സൃഷ്ടിക്കാറുണ്ടെന്നും ഈ സാഹചര്യത്തിൽ ഇവിടെ വിദേശികളാണു ബലിയാടായതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

English Summary: 630 Delhi Mosque Event Attendees Have Left India So Far: Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com