ADVERTISEMENT

കൊച്ചി∙ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതു പൂർത്തിയായി. സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഫ്ലാറ്റ് എടുത്ത് നല്‍കിയതിന്‍റെ വിശദാംശങ്ങള്‍ കസ്റ്റംസിന് കൈമാറിയെന്ന് അരുണ്‍ പറഞ്ഞു. ഇതു സംബന്ധിച്ച തെളിവുകള്‍ നേരത്തേ തന്നെ കസ്റ്റംസിന് നല്‍കിയിരുന്നു. ഇതു മൊഴിയായി നല്‍കാനാണ് തന്നെ വിളിപ്പിച്ചതെന്നും അരുണ്‍ പറഞ്ഞു. കസ്റ്റംസിന്‍റെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിക്കുകയായിരുന്നു അരുണ്‍ ബാലചന്ദ്രന്‍.

arun-balachandran-customs
അരുൺ ബാലചന്ദ്രൻ കസ്റ്റംസ് ഓഫിസിൽ

സെക്രട്ടേറിയറ്റിന് സമീപത്ത് അരുൺ ബാലചന്ദ്രൻ എടുത്ത് നൽകിയ ഫ്ലാറ്റിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരൻ പറഞ്ഞിട്ടാണ് ഫ്ലാറ്റ് എടുക്കാൻ സഹായിച്ചതെന്ന് അരുണ്‍ മുൻപുതന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം എത്താന്‍ കസ്റ്റംസ് നോട്ടിസ് നല്‍കിയിരുന്നെങ്കിലും അരുണ്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചു. തുടര്‍ന്നാണ് വെള്ളിയാഴ്ച ഹാജരായത്.

English Summary : Customs questioning CM's former IT fellow Arun Balachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com