ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു വിമാനയാത്രയിൽ ഭക്ഷണവിതരണം പുനരാരംഭിക്കുന്നു. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളും ഊണും പാനീയങ്ങളും ആഭ്യന്തര വിമാനങ്ങളിലും രാജ്യാന്തര സർവീസുകളിൽ ചൂടുള്ള ഭക്ഷണവും നൽകാൻ സർക്കാർ അനുമതി നൽകി. ഫെയ്‌സ് മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനക്കമ്പനികൾക്കു നോ-ഫ്ലൈ പട്ടികയിൽ ഉൾപ്പെടുത്താമെന്നും ഡിജിസിഎയിലെ (ഡയറക്ടറ്റേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

മേയ് 25ന് പുനരാരംഭിച്ച ആഭ്യന്തര വിമാനങ്ങളിൽ കോവിഡ് പശ്ചാത്തലത്തിൽ ഇൻ-ഫ്ലൈറ്റ് ഭക്ഷണസേവനം അനുവദിച്ചിരുന്നില്ല. രാജ്യാന്തര വിമാനങ്ങളിൽ മുൻകൂറായി പായ്ക്ക് ചെയ്ത തണുത്ത ഭക്ഷണവും സ്നാക്സും മാത്രമാണു നൽകിയിരുന്നത്. പുതിയ ഉത്തരവനുസരിച്ച്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്പോസിബിൾ ട്രേ, പ്ലേറ്റ്, പാത്രങ്ങൾ എന്നിവ മാത്രമേ ഉപയോഗിക്കാവൂ.

ഓരോ തവണയും ഭക്ഷണമോ പാനീയമോ നൽകിയ ശേഷം ക്രൂ പുതിയ കയ്യുറകൾ ധരിക്കണം. വിമാനത്തിനുള്ളിൽ വിനോദത്തിനുള്ള സംവിധാനങ്ങളുണ്ടെങ്കിൽ ഉപയോഗിക്കാൻ ഓപ്പറേറ്റർമാർ യാത്രക്കാർക്ക് അനുമതി നൽകണം. ഡിസ്പോസബിൾ ഇയർഫോണോ വൃത്തിയാക്കിയതും അണുവിമുക്തമാക്കിയതുമായ ഹെഡ്‌ഫോണോ യാത്രക്കാർക്ക് നൽകണമെന്നും ഡിജിസിഎ വ്യക്തമാക്കി.

English Summary: Govt permits meals on flights; airlines can put flyers on no-fly list for refusing to wear mask

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com