ADVERTISEMENT

തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ്, അനില്‍ നമ്പ്യാര്‍ക്കെതിരെ നൽകിയ മൊഴി പുറത്തായതിനെത്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കസ്റ്റംസ് സംഘത്തില്‍ നിന്ന് അസി.കമ്മിഷണര്‍ എൻ.എസ്.ദേവിനെയാണ് മാറ്റിയത്.

കസ്റ്റംസ് ഇന്റലിജൻസ് ആഭ്യന്തര അന്വേഷണം നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. അനില്‍ നമ്പ്യാര്‍ക്കെതിരായ മൊഴി സംസ്ഥാനത്ത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. അനില്‍ നമ്പ്യാര്‍ക്ക് എതിരായ മൊഴി മാത്രമാണ് ചോര്‍ന്നത് എന്നാണ് ആക്ഷേപം. ഇത് വലിയ വിവാദമാവുകയും ചെയ്തു.

അനിൽ നമ്പ്യാരുടെ പേരുപറഞ്ഞ് സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം വഴിതിരിച്ചു വിടാൻ സിപിഎമ്മും സർക്കാരും ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. 

English summary: Gold smuggling case: Customs officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com