ADVERTISEMENT

ബെംഗളൂരു ∙ ലഹരിമരുന്ന് വിവാദം ചൂട് പിടിക്കുന്നതിനിടെ കഞ്ചാവ് നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട കന്നഡ നടി നിവേദിതക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം. നടിക്കെതിരെ ട്രോളുകൾ നിറഞ്ഞു. കേസെടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. 

‘കഞ്ചാവ് ആയുർവേദത്തിന്റെ നട്ടെല്ലാണ്. 1985ൽ നിയമ വിരുദ്ധമാക്കും മുൻപ് ഒട്ടേറെ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചിട്ടുണ്ട്. തുളസിച്ചെടി പോലെ ഔഷധ ഗുണവുമുണ്ട്. കഞ്ചാവ് നിരോധിച്ചതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. നാൽപതിലേറെ രാജ്യങ്ങളിൽ കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാണ്’- ഇതായിരുന്നു നിവേദിതയുടെ വാക്കുകൾ.

English Summary: Niveditha trolled online for comparing cannabis to tulasi leaves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com