യുപിയിൽ അധ്യാപികയെ വെടിവച്ചു കൊന്നയാളെ നാട്ടുകാർ തല്ലിക്കൊന്നു

1200-crime-scene
പ്രതീകാത്മക ചിത്രം
SHARE

ഖുഷിനഗർ (യുപി)∙ ഉത്തർപ്രദേശില്‍ അധ്യാപികയെ വെടിവച്ചുകൊന്നയാളെ നാട്ടുകാർ തല്ലികൊന്നു. ഇന്നു പുലർച്ചെ പൊലീസുകാരുടെ മുന്നിൽവച്ചായിരുന്നു സംഭവം. പ്രതിയെ വടികൊണ്ട് തല്ലിച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കലാപ സമാനമായ സാഹചര്യങ്ങളായതിനാൽ ഒട്ടേറെ പൊലീസുകാരാണ് സ്ഥലത്തുണ്ടായിരുന്നത്. നാട്ടുകാരെ ഇവർ ത‌ടയാൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടത്തിനിടയിലേക്ക് കടക്കാൻ സാധിച്ചില്ല. പ്രതിയുടെ അനക്കം നിലച്ചിട്ടുപോലും നിർത്താതെയുള്ള മർദനമാണ് ഇയാൾക്ക് ഏൽക്കേണ്ടിവന്നത്.

ഇയാളുടെ തല തകർന്നനിലയിലായിരുന്നു. മൃതദേഹം കിടന്നിരുന്ന സ്ഥലം മുഴുവനും രക്തം നിറഞ്ഞു കിടക്കുകയായിരുന്നു. ഗോരഖ്പുര്‍ സ്വദേശിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പിതാവിന്റെ തോക്കുപയോഗിച്ചാണ് ഇയാൾ അധ്യാപികയെ കൊലപ്പെടുത്തിയത്.

അധ്യാപികയെ വെടിവച്ചതിനു ശേഷം ഇയാൾ വീടിന്റെ ടെറസിലേക്കു കയറുകയും വെടിയുതിര്‍ത്ത് നാട്ടുകാരുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. പൊലീസെത്തിയതോടെ ഇയാൾ കീഴടങ്ങി. കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴെ എത്തിച്ച് പൊലീസ് വാഹനത്തിലേക്കു കയറ്റുമ്പോഴാണ് പ്രദേശവാസികൾ ഇരച്ചെത്തി ഇയാളെ തല്ലിക്കൊന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

English Summary: Murder-Accused Beaten To Death In Presence Of Cops In UP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA