ജനശതാബ്ദി ട്രെയിനുകൾ സർവീസ് തുടരും; വേണാട് സ്പെഷലും പുനഃസ്ഥാപിച്ചു

train
SHARE

കൊച്ചി∙ തിരുവനന്തപുരം– കോഴിക്കോട്, തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദികൾ സർവീസ് തുടരും. തിരുവനന്തപുരം– എറണാകുളം വേണാട് സ്പെഷൽ ട്രെയിനും പുനഃസ്ഥാപിച്ചു.

അതേസമയം ജനശതാബ്ദിക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ല. തലശേരി, വടകര, ചങ്ങനാശേരി, കായംകുളം, വർക്കല, ആലുവ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന മുറയ്ക്കു അവ അനുവദിക്കുമെന്നു അധികൃതർ പറഞ്ഞു.

ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ മറുപടി കത്ത് ഇതു വരെ റെയിൽവേയ്ക്കു ലഭിച്ചിട്ടില്ല. അൺലോക് 4ന്റെ ഭാഗമായി കേരളത്തിനു സ്പെഷൽ ട്രെയിനുകൾ ലഭിച്ചിട്ടില്ലെങ്കിലും അടുത്ത പട്ടികയിൽ ട്രെയിൻ ലഭിക്കണമെങ്കിൽ കേരളം ആവശ്യപ്പെടണം.

English Summary: Jan Shatabdi Trains Will Continue Sevice in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA