ADVERTISEMENT

തിരുവനന്തപുരം∙ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി വാർത്തകളിൽ നിറഞ്ഞ ജ്യോതി വിജയകുമാര്‍, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, കൂട്ടത്തിൽ ഏറ്റവും ചെറുപ്പമായി വി.എസ് ജോയി. കെപിസിസി ഭാരവാഹിപട്ടികയിൽ യുവനിരയിലെ നേതാക്കള്‍ക്കും ഇടംകിട്ടി. കോൺഗ്രസിനൊപ്പം നിൽക്കുകയും സൈബർ ഇടങ്ങളിലും ഏറെ സജീവമായി നിറയുന്ന വ്യക്തികളും പുതിയ പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.

പത്ത് ജനറല്‍സെക്രട്ടറിമാരെ കൂടി ഉള്‍പ്പെടുത്തിയതാണ് പുതിയ പട്ടിക. വി.ജെ.പൗലോസ്, ഇ.മുഹമ്മദ് കുഞ്ഞി, പി.കെ.ജയലക്ഷ്മി, വി.എ.നാരായണന്‍, ബി.ബാബുപ്രസാദ്, ദീപ്തി മേരി വര്‍ഗീസ്, വി.എസ്.ജോയി, വിജയന്‍ തോമസ്, മാര്‍ട്ടിന്‍ ജോര്‍ജ്, സോണി തോമസ് എന്നിവരാണ് പുതുതായി നിയമിക്കപ്പെട്ട ജനറല്‍സെക്രട്ടറിമാര്‍. പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറല്‍ സെക്രട്ടറിയാണ് വി.എസ്.ജോയി. കെഎസ്‌‌യു പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു ജോയിയുടെ കാലയളവില്‍.

96 സെക്രട്ടറിമാരെയും നിയമിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുന്‍ കെപിസിസി അധ്യക്ഷന്മാരും ഭാരവാഹികളും ഉള്‍പ്പെടുന്ന 175 പേരുള്ള നിര്‍വാഹക സമിതിയും എഐസിസി പ്രഖ്യാപിച്ചു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹ്‍നാന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായി.

English Summary: KPCC News List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com