ലക്നൗ∙ നടുറോഡിൽ യുവാവ് സ്ത്രീയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. പ്രദേശവാസിയായ യുവാവ് മകളെ ഉപദ്രവിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് പ്രായമായ സ്ത്രീക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് വിവരം. കസേര ഉൾപ്പെടെ ഉപയോഗിച്ചാണ് സ്ത്രീയെ മർദിച്ചത്.
മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രദേശവാസിയായ ഒരാളെ അറസ്റ്റും ചെയ്തു. മര്‍ദനമേറ്റ സ്ത്രീ പരാതിയും നൽകിയിട്ടുണ്ട്.
English Summary: Ghaziabad: Harassed victim's elderly mother thrashed