ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് പ്രതിരോധത്തിനായി സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്നും പിടിച്ച തുക പിഎഫിൽ ലയിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ആറു ദിവസത്തെ ശമ്പളമാണ് 9% പലിശയോടെ അഞ്ചു മാസങ്ങളിലായി പിടിച്ചത്. ഒരു മാസത്തെ ശമ്പളമാണ് ഇങ്ങനെ സർക്കാരിനു ലഭിച്ചത്. 

20,000 രൂപയിൽ കുറവു ശമ്പളമുള്ളവർക്ക് സാലറി ചാലഞ്ച് നിർബന്ധമാക്കിയിരുന്നില്ല. ഇത്തരത്തിൽ മാറ്റിവച്ച ശമ്പളം തിരികെ നൽകുമെന്ന് ഹൈക്കോടതിയിൽ സർക്കാർ നേരത്തെ ഉറപ്പു നൽകിയിരുന്നു. 4,83,733 സർക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്.

English Summary: Amount deducted from salary will be merged into PF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com