മുഖ്യമന്ത്രിയുടെ കുടുംബത്തിനു സ്വപ്നയുമായി അടുത്ത ബന്ധം; വിമർശനം കടുപ്പിച്ച് ബിജെപി

pinarayi-vijayan-1
പിണറായി വിജയൻ (ഫയൽ ചിത്രം)
SHARE

മലപ്പുറം ∙ മുഖ്യമന്ത്രിയുടെ കുടുംബത്തിനു സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് ബിജെപി. സ്വർണക്കടത്തു വിഷയത്തിൽ മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും സ്വപ്നയ്ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യണം. 

അവരുടെ വിവാഹ സമയത്തെ വിഡിയോ എഡിറ്റ് ചെയ്യാതെ പുറത്തുവിടാൻ മുഖ്യമന്ത്രി തയാറാകണം. വീണയുടെ തിരുവനന്തപുരത്തെ ഫ്ലാറ്റിലേക്ക് ഫർണിച്ചറുകൾ വാങ്ങി നൽകിയത് എവിടെ നിന്നെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. 

കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വർഗീയ വാദിയാണ് മന്ത്രി കെ.ടി. ജലീൽ. മതത്തെ പരിചയാക്കി ചെയ്ത തെറ്റുകളിൽ നിന്നു രക്ഷപെടാനുള്ള ശ്രമമാണ് ജലീൽ നടത്തുന്നത്. തെറ്റു ചെയ്തിട്ടില്ലെന്നു വിശുദ്ധ ഖുർആനിൽ കൈവച്ചു സത്യം ചെയ്യാൻ ജലീൽ തയാറാണോ എന്നും സന്ദീപ് വാര്യർ ചോദിച്ചു. 

English Summary : BJP against CM's family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA