വാക്സീൻ ഒരു മാസത്തിനുള്ളിൽ; കോവിഡ് അതിനുമുൻപേ പോയേക്കും: ട്രംപ്

donald-trump-abc-news
എബിസി ന്യൂസ് അവതാരകൻ ജോർജ് സ്റ്റെഫാനോപൗലോസിനൊപ്പം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. (Photo by MANDEL NGAN / AFP)
SHARE

ഫിലഡൽഫിയ∙ ഒരു മാസത്തിനുള്ളിൽ കോവിഡ് വാക്സീൻ ലഭ്യമായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനു മുൻപേതന്നെ മഹാമാരി പോയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മൾ വാക്സീനിലേക്ക് അടുക്കുകയാണെന്നാണ് പെൻസിൽവാനിയയിൽ എബിസി ന്യൂസിന്റെ വോട്ടർമാരോടു സംവദിക്കുന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞത്.

മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ നമുക്ക് വാക്സീൻ ലഭ്യമാകുമെന്നും അദ്ദേഹം പറ‍ഞ്ഞു. മണിക്കൂറുകൾക്കു മുൻപ് ഫോക്സ് ന്യൂസിനോടു സംസാരിക്കവെ നാല് – എട്ട് ആഴ്ചകൾക്കുള്ളിൽ വാക്സീൻ വന്നേക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

അതേസമയം, പെട്ടെന്ന് വാക്സീൻ ലഭ്യമാക്കാൻ സർക്കാർ ആരോഗ്യ വിഭാഗത്തിനുമേൽ ട്രംപ് രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുകയാണെന്ന് ഡെമോക്രാറ്റുകൾ അഭിപ്രായപ്പെട്ടു. നവംബർ മൂന്നിനാണ് യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഡെമോക്രാറ്റ് സ്ഥാനാർഥിയായ ജോ ബൈഡനുമായി വാശിയേറിയ പോരാട്ടമാണ് പ്രചാരണത്തിൽ ട്രംപ് കാഴ്ചവയ്ക്കുന്നത്.

യുഎസിലെ സാംക്രമിക രോഗ വിദഗ്ധൻ ആന്തണി ഫൗചി അടക്കമുള്ളവർ ഈ വർഷം അവസാനത്തോടെയെ വാക്സീൻ ലഭ്യമാകൂ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, ചൊവ്വാഴ്ച നടത്തിയ എൻബിസി ന്യൂസ്, സർവേ മങ്കി, വീക്‌ലി ട്രാക്കിങ് പോളിൽ 52% അമേരിക്കൻ മുതിർന്ന പൗരന്മാർ വാക്സീനെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവനകൾ വിശ്വസിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാൽ 26% പേർ വിശ്വസിക്കുന്നുണ്ടെന്നും ഈ റിപ്പോർട്ട് പറയുന്നു.

English Summary: Donald Trump says coronavirus vaccine could be ready in a month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA