കേരളത്തിൽ ഐഎസ് സാന്നിധ്യമുണ്ട്; വ്യാപകമായി വിദേശഫണ്ട്‌: കേന്ദ്രം രാജ്യസഭയിൽ

terrorist-representational-image
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി∙ കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്രസർ‌ക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. എൻഐഎ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമെന്നും മന്ത്രാലയം‌ വ്യക്തമാക്കി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 17 കേസുകൾ റജിസ്റ്റർ ചെയ്തു. സമൂഹ മാധ്യമങ്ങൾ വഴി ആശയ പ്രചാരണം നടക്കുന്നതായും വിദേശ ഫണ്ട് വ്യാപകമായി ലഭിക്കുന്നുവെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയിൽ ഉണ്ടെന്നു യുഎൻ ഏജന്‍സി ജൂലൈയില്‍ റിപ്പോർട്ട് ചെയ്തിരുന്നു.തുടർന്ന് കേരളത്തിൽ ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാൻ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എടിഎസ്) ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. എടിഎസ് ഡിഐജി അനൂപ് കുരുവിള ജോണിനാണു നിർദേശം കൈമാറിയത്.

സ്വര്‍ണക്കടത്തു കേസിനു ഭീകരബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ ദേശീയ അന്വേഷണ ഏജന്‍സിയും കേരളത്തിലെ ഐഎസ് ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലരേയും കസ്റ്റഡിലെടുത്തതായും സൂചനയുണ്ട്.

English Summary: ISIS presence in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA