ADVERTISEMENT

മുംബൈ∙ വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ പുറത്തുവന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വിഡിയോ പുറത്തുവിട്ടത്.

മഹാരാഷ്ട്രയിലെ മൽവാനിയില്‍ വെള്ളിയാഴ്ചയാണു സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടി ആരോഗ്യനില വീണ്ടെടുത്ത് ആശുപത്രി വിട്ടു. കാർ ഓടിച്ചിരുന്നയാൾക്കെതിരെ പൊലീസ് കേസെട‌ുത്തിട്ടുണ്ട്.

സംഭവത്തിന്റെ വിഡിയോ ഇന്നു പുറത്തുവന്നു. വീടിനു മുന്നിലെ റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ശരീരത്തിൽ കാർ കയറുന്നതാണ് ദൃശ്യങ്ങൾ. വാഹനം വരുന്നതു കണ്ട കുട്ടിക്ക് ഓടിമാറാനുള്ള അവസരം കിട്ടിയില്ല. അതിനു മുൻപ് തന്നെ കാറിടിച്ചു. വിഡിയോ കാണുന്നതിന് ക്ലിക്ക് ചെയ്യൂ...

English Summary: Maharashtra: A car ran over a 3-year-old child while he was playing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com