മണ്ഡലത്തിൽ തുടർച്ചയായി രണ്ടു തവണ സിപിഎമ്മിന്റെ എംഎൽഎയായിരുന്ന ഇ.എം.ജോർജിനെ അട്ടിമറിച്ചാണ് 1970ല്‍ ഉമ്മന്‍ചാണ്ടി ആദ്യമായി പുതുപ്പള്ളി എംഎല്‍എയാകുന്നത്. അന്ന് അദ്ദേഹത്തിനു പ്രായം 27. പിന്നീട് ഇന്നേവരെ പുതുപ്പള്ളിക്കാർ സ്വന്തം ‘കുഞ്ഞൂഞ്ഞിനെ’ കൈവിട്ടിട്ടില്ല. 1970 മുതൽ നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയിൽനിന്നുള്ള എംഎൽഎ ഉമ്മൻ ചാണ്ടി മാത്രമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ തോല്പിക്കുക എന്ന ലക്ഷ്യത്തേക്കാൾ ഭൂരിപക്ഷം കുറയ്ക്കുക എന്ന ചിന്തയിലേക്ക് എതിർപാർട്ടികളെ എത്തിക്കുംവിധമായിരുന്നു അദ്ദേഹത്തിന്റെ മുന്നേറ്റം. അരനൂറ്റാണ്ടിനിടയിലുണ്ടായ ഓരോ തിരഞ്ഞെടുപ്പിലെയും ഉമ്മന്‍ചാണ്ടിയുടെ പ്രകടനം അപൂർവ ചിത്രങ്ങളോടെ...ഒപ്പം സുവർണ ജൂബിലി നിറവിൽ, ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ ഒരു ദിവസം വിഡിയോയിലും...










