അയയാതെ പ്രതിഷേധം; പലയിടത്തും മാര്‍ച്ച് അക്രമാസക്തമായി, ലാത്തിചാര്‍ജ്

protest-against-kt-jaleel-and-ep-jayarajan
SHARE

തിരുവനന്തപുരം∙ മന്ത്രിമാരായ കെ.ടി.ജലീലിന്‍റേയും ഇ.പി.ജയരാജന്‍റേയും രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം അഞ്ചാം ദിവസവും സംഘര്‍ഷത്തിലും ലാത്തി ചാര്‍ജിലുമെത്തി.

ksu-protest-against-kt-jaleel-and-ep-jayarajan3
കൊച്ചി പൊലീസ് കമ്മിഷണർ ഓഫിസിനുമുന്നിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചപ്പോൾ. ചിത്രം: ഇ.വി.ശ്രീകുമാർ.

കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘര്‍ഷത്തിലെത്തി, പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. കൊച്ചി കമ്മിഷണര്‍ ഓഫിസിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ksu-protest-against-kt-jaleel-and-ep-jayarajan2
കൊച്ചി പൊലീസ് കമ്മിഷണർ ഓഫിസിനുമുന്നിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചപ്പോൾ. ചിത്രം: ഇ.വി.ശ്രീകുമാർ.

മലപ്പുറത്ത് യുവമോര്‍ച്ച മാര്‍ച്ചിനുനേരെ പൊലീസ് ലാത്തി വീശി. മലപ്പുറം കലക്ട്രേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് ലാത്തി വീശിയത്. കോഴിക്കോട് കമ്മിഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറിനിന്ന് പ്രതിഷേധിച്ചു.

ksu-protest-against-kt-jaleel-and-ep-jayarajan1
കൊച്ചി പൊലീസ് കമ്മിഷണർ ഓഫിസിനുമുന്നിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചപ്പോൾ. ചിത്രം: ഇ.വി.ശ്രീകുമാർ.

പാലക്കാട് മൂന്ന് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ബാരിക്കേഡ് മറികടന്ന് കലക്ട്രേറ്റ് വളപ്പിലേക്ക് കടന്നപ്പോഴാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും പൊലീസുമായി തര്‍ക്കവുമുണ്ടായി.

ksu-protest-against-kt-jaleel--1
മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ കെഎസ്‌യു പ്രവർത്തകർ കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തിയപ്പോൾ. ചിത്രം: റോബർട്ട് വിനോദ്.

English Summary: Protest against K T Jaleel and E P Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA