പാർലമെന്റ് മന്ദിരം: കരാർ ടാറ്റയ്ക്ക്; ത്രികോണാകൃതി, ചെലവ് 861.90 കോടി

Parliament
നിലവിലെ പാർലമെന്റ് മന്ദിരം
SHARE

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണക്കരാർ ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിന്. 861.90 കോടി രൂപയാണു ചെലവ് കണക്കാക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുകയാണു ലക്ഷ്യം. സർക്കാർ 940 കോടിയാണു ചെലവ് കണക്കാക്കിയിരുന്നത്. കുറഞ്ഞ ലേലത്തുക സമർപ്പിച്ച ടാറ്റയെ സർക്കാർ തിരഞ്ഞെടുക്കുകയായിരുന്നു. ത്രികോണാകൃതിയിലാണു പുതിയ മന്ദിരത്തിന്റെ രൂപകൽപനയെന്നാണു റിപ്പോർട്ട്.

പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ നിലവിലുള്ള സമുച്ചയത്തിനടുത്താണു പുതിയ മന്ദിരം. ബ്രിട്ടിഷ് കാലഘട്ടത്തിൽ നിർമിച്ച നിലവിലെ പാർലമെന്റ് കെട്ടിടം വൃത്താകൃതിയിലാണ്. ഈ കെട്ടിടം പുതുക്കി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് അധികൃതർ പറഞ്ഞു. പുതിയ കെട്ടിടം പണിയാനുള്ള തീരുമാനത്തെ ഈ വർഷമാദ്യം സർക്കാർ ന്യായീകരിച്ചിരുന്നു. സഭയിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നിലവിൽ സ്ഥലപരിമിതി ഉണ്ടെന്നുമായിരുന്നു പ്രതിപക്ഷ ചോദ്യങ്ങൾക്കുള്ള സർക്കാരിന്റെ മറുപടി.

English Summary: Tatas Win Contract To Build New Parliament Building For ₹ 861.9 Crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA