കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു കോവിഡ്; മൺസൂൺ സെഷനിൽ തിങ്കളാഴ്ച പങ്കെടുത്തു

Nitin-Gadkari
നിതിൻ ഗഡ്‌കരി
SHARE

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു കോവിഡ് സ്ഥിരീകരിച്ചു. ഗഡ്കരി തന്നെയാണു ട്വിറ്ററിലൂടെ രോഗവിവരം അറിയിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ ആറു കേന്ദ്രമന്ത്രിമാർക്കു നേരത്തെ കോവിഡ് ബാധിച്ചിരുന്നു. പാർലമെന്റിന്റെ മൺസൂൺ സെഷനിൽ തിങ്കളാഴ്ച ഇദ്ദേഹം പങ്കെടുത്തിരുന്നു.

‘കഴിഞ്ഞദിവസം ക്ഷീണം തോന്നിയപ്പോൾ ഡോക്ടറെ കണ്ടു. പരിശോധനയ്ക്കിടെ കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തി. ഞാൻ സ്വയം ഐസലേഷനിൽ പ്രവേശിച്ചു. ഏവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും കാരണം നിലവിൽ പ്രശ്നങ്ങളില്ല. ഞാനുമായി സമ്പർക്കത്തിൽ വന്നവർ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം’ – 63 കാരനായ ഗഡ്കരി ട്വിറ്ററിൽ കുറിച്ചു.

English Summary: Union Minister Nitin Gadkari Tests Coronavirus Positive, Isolates Himself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA