ADVERTISEMENT

ന്യൂഡൽഹി ∙ ചതി ചൈനയുടെ സഹജസ്വഭാവമാണെന്നും കേന്ദ്ര സർക്കാർ കരുതലോടെ ഇടപെടണമെന്നും എംപിമാര്‍. അതിർത്തിയിലെ ചൈനീസ് നുഴഞ്ഞുകയറ്റ നീക്കത്തെ ചെറുക്കാൻ േകന്ദ്രം സ്വീകരിക്കുന്ന നടപടികൾക്ക് എംപിമാർ പിന്തുണ പ്രഖ്യാപിച്ചു. ചൈന പറയുന്നതും പ്രവർത്തിക്കുന്നതും രണ്ടാണെന്നും സംഘർഷം നടക്കുന്ന കിഴക്കൻ ലഡാക്കിലെ പട്രോളിങ് രീതികളിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷത്തിന് ഉറപ്പ് നൽകി.

ഗൽവാൻ താഴ്‌വര ഒരിക്കലും തർക്ക പ്രദേശമായിരുന്നില്ലെന്ന് മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് നേതാവുമായ എ.കെ ആന്റണി അഭിപ്രായപ്പെട്ടു. അതിർത്തിയിൽ ഇന്ത്യയ്ക്കായി പൊരുതുന്ന സൈനികരെ ഓർത്ത് അഭിമാനിക്കുന്നതായി കോൺഗ്രസ് രാജ്യസഭാകക്ഷി ഉപനേതാവ് ആനന്ദ് ശർമ പറഞ്ഞു. ചരിത്രത്തിൽ ഇന്നുവരെ ഇന്ത്യ ആരുടെയും ഭൂമി കയ്യേറിയിട്ടില്ലെന്നു രാജ്യസഭാധ്യക്ഷൻ എം.വെങ്കയ്യ നായിഡു പറഞ്ഞു.

‘ഹൈബ്രിഡ് യുദ്ധമുറ’യുടെ ഭാഗമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം ഇന്ത്യയിലെ പതിനായിരത്തോളം പ്രമുഖരുടെ വ്യക്തിപരവും ഒൗദ്യോഗികവുമായ വിവരങ്ങൾ ചൈനീസ് കമ്പനി ശേഖരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് കേന്ദ്ര സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ചൈന ചാരപ്പണിയിലൂടെ ഇന്ത്യൻ നേതാക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതു തടയാൻ നടപടി വേണമെന്നു കെ.സി.വേണുഗോപാൽ രാജ്യസഭയിൽ ആവശ്യപ്പെട്ടു.

അതേസമയം, ലഡാക്കിനു പിന്നാലെ ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഉത്തരാഖണ്ഡ് അതിര്‍ത്തിയിലെ ചൈനീസ് നീക്കങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി സൈന്യം അറിയിച്ചു.

English Summary: Parliament monsoon session: Mismatch between what China says and does, says Rajnath Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com