വർക്കലയിലെ കൂട്ടമരണം: ചതിച്ചത് ഉറ്റസുഹൃത്തോ? കോൺട്രാക്ടറെ ചോദ്യം ചെയ്യും

1200-varkala-death
മിനി, അനന്ത ലക്ഷ്മി, ശ്രീകുമാർ
SHARE

തിരുവനന്തപുരം∙ വര്‍ക്കലയില്‍ വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉറ്റസുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ കോൺട്രാക്ടറെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. കോൺട്രാക്ടറെ വിശ്വസിച്ച് കരാർ പണികൾ ശ്രീകുമാർ നൽകിയിരുന്നു. ഇതിൽ ചതിവു പറ്റിയെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ കൂടിയാണ് പൊലീസ് നീക്കം. ഇരുവരും സംയുക്തമായി ബാങ്കിൽ നിന്നും ലോണും എടുത്തിരുന്നു.

സുഹൃത്ത് വഞ്ചിച്ചുവെന്നും ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. മരണ വീട്ടിൽ നിന്നും ശേഖരിച്ച തെളിവുകളുടെ ഫൊറൻസിക് പരിശോധനാ ഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും കിട്ടിയ ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്നു പൊലീസ് പറഞ്ഞു.

വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55) , മകള്‍ അനന്തലക്ഷ്മി (26) എന്നിവരെയാണ് കഴിഞ്ഞ ദിവസം തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചിരുന്നു.

പ്രതിരോധ സ്ഥാപനങ്ങൾ, എയർ പോർട്ട്, റെയിൽവേ എന്നിവയുടെ നിർമാണ കരാറുകൾ ഏറ്റെടുത്ത് നടത്തുന്ന ശ്രീകുമാറിനു വലിയ സാമ്പത്തിക ബാധ്യത ഉണ്ടായത് എങ്ങനെയെന്നാണ് പ്രധാന അന്വേഷണം. സാമ്പത്തിക ഇടപാടുകൾ അറിഞ്ഞ ശേഷം ആവശ്യമെങ്കിൽ മറ്റുള്ളവരേയും ചോദ്യം ചെയ്യും. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary: Three of a family found charred to death in Varkala - follow-up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA