‘മുഖ്യമന്ത്രിയുടെ മാസ് മറുപടി, ചോദ്യകർത്താവ് കണ്ടംവഴി ഓടി: പരിഹസിച്ച് ബൽറാം’

vt-balram-pinarayi-vijayan
വി.ടി. ബൽറാം എംഎൽഎ, മുഖ്യമന്ത്രി പിണറായി വിജയൻ
SHARE

പാലക്കാട്∙ ഒരാൾ തന്നെ എല്ലാം ചോദിച്ചാൽ ‍താൻ മറുപടി പറയില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് വി.ടി.ബൽറാം. ‘മാസ് മറുപടി. ചോദ്യകർത്താവ് കണ്ടം വഴി ഓടി. പത്രക്കാരുടെ ഏത് ചോദ്യങ്ങൾക്ക് മുൻപിലും ഇങ്ങനെ പതറാതെ കിറുകൃത്യമായി മറുപടി പറയണമെങ്കിൽ അയാളുടെ പേര് പിണറായി വിജയൻ എന്നാകണം.’ വിഡിയോ പങ്കുവച്ച് ബൽറാം കുറിച്ചു.

ശനിയാഴ്ച ലൈഫ് മിഷൻ പദ്ധതിയുമായി ഉയർന്ന ചോദ്യങ്ങളിൽ നിന്നും പലകുറി ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി സംബന്ധിച്ച രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പലതവണ കത്ത് നൽകിയിട്ടും എന്താണ് മറുപടി കൊടുക്കാത്തത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ആദ്യ മറുപടി ഇങ്ങനെ. ‘അതൊക്കെ അതാത് ഘട്ടത്തിൽ വന്നോളും’. ഇതേ ചോദ്യത്തിന് വ്യക്തത ആവശ്യപ്പെട്ട് വീണ്ടും അതേ മാധ്യമപ്രവർത്തക ചോദ്യം ആവർത്തിച്ചു. 

കുറച്ച് നിമിഷത്തെ മൗനത്തിന് ശേഷമുള്ള മറുപടി ഇങ്ങനെ.‘ഒരാൾ തന്നെ എല്ലാം ചോദിച്ചാൽ ‍ഞാൻ മറുപടി പറയില്ല എന്ന് മുൻപേ പറഞ്ഞിട്ടുണ്ട്’.  തൊട്ടുപിന്നാലെ എത്തിയ ചോദ്യത്തിനും നിങ്ങൾ മുൻപ് ചോദിച്ചതല്ലേ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. മാധ്യമപ്രവർത്തകരെ അപമാനിച്ച പ്രതിക്ക് സിപിഎം നേതൃത്വം സ്വീകരണം നൽകിയത് എന്ത് സന്ദേശമാണ് നൽകുന്നത് എന്ന ചോദ്യത്തിന്. സിപിഎം എപ്പോഴും സ്ത്രീസുരക്ഷയ്ക്കൊപ്പമെന്ന ഒഴുക്കൻ മറുപടിയാണ് അദ്ദേഹം നൽകിയത്.

English Summary : VT Balram facebook post on Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA