ADVERTISEMENT

കാസർകോട് ∙ മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീന്‍ പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ രണ്ടു കേസുകൾ കൂടി പൊലീസ് റജിസ്റ്റർ ചെയ്തു. രണ്ടുപേരിൽ നിന്നായി 64 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് തിരിച്ചു കൊടുത്തില്ലെന്ന പരാതിയിൽ കാസർകോട് പൊലീസാണ് കേസെടുത്തത്.

ക്രൈംബ്രാഞ്ച് എസ്പി കെ.കെ.മൊയ്തീൻകുട്ടി ജില്ലയിലെത്തി ഉദ്യോഗസ്ഥരുമായി അന്വേഷണ പുരോഗതി വിലയിരുത്തി. എണ്ണൂറോളം നിക്ഷേപകരിൽനിന്നായി 130 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം. അതിനിടെ, 1.41 കോടി രൂപയുടെ നികുതിവെട്ടിപ്പു നടന്നതായി തെളിഞ്ഞതിനെ തുടർന്ന് ജിഎസ്ടി അധികൃതർ ജ്വല്ലറി അധികൃതർക്ക് നോട്ടിസ് അയച്ചു.

Content Highlight: Fashion gold fraud, M C Kamaruddin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com