ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റേതു ധാര്‍ഷ്ട്യമെന്നു തോന്നിപ്പിക്കുന്ന ശൈലിയെന്ന വിമർശനവുമായി സിപിഐ നേതാക്കള്‍. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയിലാണ് വിമര്‍ശനം. അലോസരപ്പെടുത്തുന്ന ശൈലി ഇല്ലായിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ വഷളാകില്ലായിരുന്നുവെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി.

സിപിഎം നേതാക്കളുടെ മക്കള്‍ ഉള്‍പ്പെട്ട വിവാദങ്ങളും അവമതിപ്പുണ്ടാക്കി. വിവാദങ്ങള്‍ സര്‍ക്കാർ  മറികടക്കുമെന്നു നിര്‍വാഹക സമിതിയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശ്വാസം പ്രകടിപ്പിച്ചു. മന്ത്രി കെ.ടി.ജലീലിന് എതിരെയും വിമർശനമുണ്ടായി. വ്യവസായിയുടെ കാറില്‍ യാത്ര ചെയ്തതും പുലര്‍ച്ചെ എന്‍ഐഎ ഓഫിസിലെത്തിയതും നാണക്കേടുണ്ടാക്കി. മന്ത്രിയെന്ന നിലയില്‍ ജലീല്‍ പക്വത കാട്ടിയില്ലെന്നും സിപിഐ ആരോപിച്ചു.

English Summary: CPI state executive committee meeting about K.T. Jaleel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com