ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് എഴുന്നൂറിലേറെ ജില്ലകളുണ്ടെങ്കിലും 7 സംസ്ഥാനങ്ങളിലെ 60 ജില്ലകളിൽ മാത്രമാണ് ആധിയുണ്ടാക്കുന്നവിധം കോവിഡ് വ്യാപനമുള്ളൂവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കൂടുതലുള്ള 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി. സംസ്ഥാന ആരോഗ്യ മന്ത്രിമാരും പങ്കെടുത്തു.

മഹാരാഷ്ട്ര, ആന്ധ്ര‌പ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട്, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണു യോഗത്തിൽ പങ്കെടുത്തത്. നിലവിൽ രാജ്യത്തെ ആകെ സജീവ കോവിഡ് രോഗികളുടെ കണക്കിൽ 63 ശതമാനവും ഈ ഏഴു സംസ്ഥാനങ്ങളിലാണ്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ 65.5 ശതമാനവും മരണനിരക്കിൽ 77 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. ഇന്ത്യയിൽ ആകെ കോവിഡ് ബാധിതർ 56 ലക്ഷം പിന്നിട്ടു, 45 ലക്ഷം പേർ രോഗമുക്തി നേടി.

English Summary: Prime Minister Narendra Modi video conference with chief ministers of seven states with high covid cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com