ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹി എയിംസിൽ കോവിഡ് ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയും നാലാമത്തെ എംപിയുമാണ് സുരേഷ് അംഗഡി. കർണാടക ബെളഗാവിൽ നിന്നുള്ള ലോക്സഭാംഗമാണ്.

സെപ്തംബര്‍ 11നാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ട്വിറ്ററില്‍ മന്ത്രി തന്നെ രോഗവിവരങ്ങള്‍ പങ്കുവച്ചിരുന്നു. 2004 മുതല്‍ ബിജെപിയുടെ അംഗമായി ലോക്സഭയിലുണ്ട്. കേന്ദ്രമന്ത്രിയുടെ വിയോഗത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.

English Summary: Union minister Suresh Angadi dies of covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com