‘വിക്കി ഡോണർ’ താരം നടൻ ഭൂപേഷ് പാണ്ഡ്യ അന്തരിച്ചു

Bhupesh-Pandya
ഭൂപേഷ് കുമാർ പാണ്ഡ്യ. ചിത്രം: സമൂഹമാധ്യമം.
SHARE

ന്യൂഡൽഹി ∙ വിക്കി ഡോണർ, പരമാണു സിനിമകളിലൂടെ പ്രശസ്തനായ നടൻ ഭൂപേഷ് കുമാർ പാണ്ഡ്യ അന്തരിച്ചു. ശ്വാസകോശാർബുദത്തിനു ചികിത്സയിലായിരുന്നു. നാഷനൽ സ്കൂൾ ഓഫ് ഡ്രാമ (എൻഎസ്ഡി) ട്വിറ്ററിലൂടെയാണു നടന്റെ മരണവിവരം പുറത്തുവിട്ടത്.

നാടകരംഗത്ത് സജീവമായിരുന്ന ഭൂപേഷ് എൻഎസ്ഡി 2001 ബാച്ച് വിദ്യാർഥിയായിരുന്നു. അഭിനേതാക്കളായ മനോജ് ബാജ്പേയി, ഗജരാജ് റാവു, മുകേഷ് ഛബ്ര, രാജേഷ് തൈലാങ് തുടങ്ങി നിരവധി പേർ ഭൂപേഷിന് ആദരാഞ്ജലി നേർന്നു. നേരത്തെ, ഭൂപേഷിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താൻ സഹപ്രവർത്തകർ ഒരുമിച്ചിരുന്നു. 

English Summary: Vicky Donor Actor Bhupesh Pandya Dies Of Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA