ADVERTISEMENT

അറ്റ്ലാന്റ ∙ നാസയുടെ ബഹിരാകാശ യാത്രിക കേറ്റ് റൂബിൻസ് ഇത്തവണ യുഎസ് തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യുക ഭൂമിയുടെ 200 മൈലുകൾക്ക് മുകളിൽനിന്ന്. രണ്ട് റഷ്യൻ കോസ്മോനോട്ടുകൾക്കൊപ്പം ഒക്ടോബർ പകുതിയോടെയാണ് കേറ്റ് രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്കു (ഐഎസ്എസ്) പോകുന്നത്. ആറുമാസത്തെ താമസത്തിനു ശേഷം തിരിച്ചെത്തും.

‘വോട്ട് ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യാൻ സാധിക്കുമെങ്കിൽ ഭൂമിയിലുള്ളവർക്കും വോട്ട് ചെയ്യാൻ കഴിയുമെന്നു വിശ്വസിക്കുന്നു. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുക എന്നത് പ്രധാനപ്പെട്ടതാണ്. ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യുന്നത് അംഗീകാരമായി കണക്കാക്കുന്നു’ – ഇപ്പോൾ മോസ്കോയിലുള്ള കേറ്റ് റൂബിൻസ് വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസിനോടു (എപി) പറഞ്ഞു.

യുഎസിന്റെ ബഹിരാകാശ സഞ്ചാരികൾ ടെക്സാസിലെ ഹൂസ്റ്റണിലാണ് കഴിയുന്നത്. ബഹിരാകാശത്തുനിന്ന് ഇലക്ട്രോണിക് ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താൻ ടെക്സാസിലെ നിയമം അനുവദിക്കുന്നുണ്ട്. നവംബർ മൂന്നിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. നേരത്തേയും നാസയുടെ ബഹിരാകാശ യാത്രികർ ബഹിരാകാശത്തുനിന്നു വോട്ട് ചെയ്തിട്ടുണ്ട്. റുബിൻസും ഷെയ്ൻ കിംബ്രോവും രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിൽനിന്നാണു വോട്ട് ചെയ്തത്.

English Summary: NASA astronaut plans to cast her ballot from space station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com