ADVERTISEMENT

പത്തനംതിട്ട ∙ ചൈനയിലും വിയറ്റ്നാമിലും സാന്നിധ്യമറിയിച്ച ക്യാറ്റ് ക്യൂ വൈറസിനെതിരെ ഇന്ത്യയിലും ജാഗ്രത വേണമെന്ന് പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേകരുടെ പഠനം.

കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എണ്ണൂറിലേറെ രോഗികളിൽ ഏതാനും വർഷം മുമ്പ് നടത്തിയ പരിശോധനയിലാണ് 2 പേരിൽ വൈറസിന്റെ സാന്നിധ്യം വ്യക്തമായതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് മുഖപത്രമായ ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ സൂചിപ്പിച്ചു. 

കർണാടകത്തിൽ നിന്നുള്ള രോഗികളിലാണ് ക്യാറ്റ് ക്യൂ പനിക്കെതിരായ പ്രതിരോധ ആന്റിജന്റെ സാന്നിധ്യം കണ്ടെത്തിയത്. വൈറസ് ബാധകളെ ചെറുക്കാൻ ശരീരം പുറപ്പെടുവിക്കുന്നതാണ് ഈ ആന്റിജൻ. കുരങ്ങുപനി, ഡെങ്കി, മസ്തിഷ്ക ജ്വരം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളിലാണ് ഐസിഎംആർ പഠനം ആരംഭിച്ചത്. കേരളത്തിൽ നിന്നുള്ള 51 പേരുടെ രക്ത സാമ്പിളും പുണെയിലെത്തിച്ചിരുന്നു. ആരിലും ഈ രോഗം കണ്ടെത്തിയില്ല. 

ഇന്ത്യയിൽ കാണപ്പെടുന്ന ക്യൂലക്സ് കൊതുകൾക്ക് ഈ വൈറസിന്റെ വാഹകരാകാൻ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തി. പന്നിയിലൂടെയും ചില തരം കാട്ടുമൈനകളിലൂടെയും പെട്ടെന്നു പടരാൻ ഈ വൈറസിനു കഴിയുമെന്ന് ചൈനയിലെയും വിയറ്റ്നാമിലെയും പഠനങ്ങളിൽ കണ്ടെത്തി. 

English Summary: Cat que virus: ICMR warns of another virus from China that couldtrigger disease in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com