ADVERTISEMENT

തൃശൂർ∙ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ദമ്പതികള്‍ ഉള്‍പ്പെട്ട സംഘം തൃശൂരില്‍ അറസ്റ്റില്‍. ഇവരുടെ കാറില്‍ നിന്ന് പത്തുകിലോ കഞ്ചാവ് കണ്ടെടുത്തു. 

തിരുവനന്തപുരം കല്ലറ സ്വദേശികളായ ഷമീറും സുമിയുമാണ് കഞ്ചാവ് കടത്തു സംഘത്തിലെ ദമ്പതികള്‍. കല്ലറ സ്വദേശിയായ ജാഫര്‍ ഖാനാണ് സംഘത്തലവന്‍. ഇതേ നാട്ടുകാരനായ റിയാസാണ് മറ്റൊരു കൂട്ടുപ്രതി. കാറിന്‍റെ ബോണറ്റിനകത്താണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആന്ധ്രയില്‍ നിന്നും ഒഡീഷയില്‍ നിന്നുമാണ് ക‍ഞ്ചാവ് കേരളത്തിലേക്ക് കടത്തിയിരുന്നത്. 

സ്ത്രീയെ സംഘത്തില്‍ കൂടെ കൂട്ടുന്നത് പൊലീസിന് സംശയം തോന്നാതിരിക്കാനാണ്. കാറിന്‍റെ മുന്‍വശത്തെ സീറ്റില്‍ സ്ത്രീയെ ഇരുത്തുകയാണ് പതിവ്. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ആദിത്യയ്ക്കു കിട്ടിയ രഹസ്യ സന്ദേശമാണ് വഴിത്തിരിവായത്. സിറ്റി ഷാഡോ പൊലീസും ഈസ്റ്റ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി. ലാല്‍കുമാറും ചേര്‍ന്നായിരുന്നു കാര്‍ നാടകീയമായി പിടികൂടിയത്. തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിനു സമീപത്താണ് പൊലീസ് ഇവരെ പിടികൂടിയത്. ഒന്‍പതു ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. 

English Summary: Ganja worth Rs 9 lakh seized in thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com