ADVERTISEMENT

ഹത്രാസ് (യുപി)∙ ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ വീട്ടിലേക്ക് മാധ്യമങ്ങളെ കടത്തിവിടാതെ പൊലീസ്. മനോരമ ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളെ തടഞ്ഞു. വീടിന് ഒന്നര കിലോമീറ്റർ ചുറ്റളവിൽ എല്ലാ റോഡുകളും അടച്ചു. പുറത്തുനിന്ന് ആർക്കും വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാത്ത രീതിയിൽ പൊലീസ് നിലയുറപ്പിച്ചിരിക്കുന്നു.

പാർട്ടി പ്രവർത്തകർക്കും വിലക്കേർപ്പെടുത്തി. ഇതേത്തുടർന്ന് പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി. അതേസമയം, അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നതിനാലാണ് വിലക്കേർപ്പെടുത്തിയതെന്ന് ഹത്രാസ് എഡിഎം അശോക് കുമാർ ശുക്ല മനോരമ ന്യൂസിനോട് പറഞ്ഞു.

ഈമാസം 14ന് നാലുപേർ ചേർന്ന് കൂട്ടബലാൽസംഗത്തിനിരയാക്കിയ പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. ഡൽഹിയിലെ ആശുപത്രിയിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം ഇന്നു പുലർച്ചെ 2.30ന് പൊലീസ് സംസ്കരിക്കുകയായിരുന്നു. പ്രതിഷേധിച്ച നാട്ടുകാരെ അടിച്ചോടിച്ച ശേഷമായിരുന്നു പൊലീസ് നടപടി.

Content Highlight: Hathras gang rape - follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com