ADVERTISEMENT

കൊച്ചി∙ വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതി ക്രമക്കേടിലെ സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ നൽകിയ ഹര്‍ജിയില്‍, സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ ഹാജരാകും. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ എഎസ്ജിയുമായ കെ.വി.വിശ്വനാഥനാണ് ഹാജരാവുക. ഡൽഹിയിൽനിന്ന് വിഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാവുക.

ലൈഫ് ഇടപാടിൽ സിബിഐ റജിസ്റ്റർ ചെയ്‌ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിദേശ സഹായം വാങ്ങുന്നതിനു വിലക്കുള്ള കമ്പനികളല്ല യൂണിടാക്കും സെയ്ൻ വെഞ്ചേഴ്സും എന്ന വാദം ഉയര്‍ത്തിയാകും സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുക. സിബിഐയുടെ എഫ്ഐആർ നിയമവിരുദ്ധവും നിയമത്തിന്റെ ദുരുപയോഗവുമാണെന്നു സർക്കാർ പറയുന്നു.

Englsih Summary: Life Mission project: High Court to hear plea against CBI FIR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com