വീട്ടമ്മയുടെ വ്യാജ നഗ്നഫോട്ടോ പ്രചരിപ്പിച്ചു; സീരിയല്‍ നടനും ഡോക്ടറും അറസ്റ്റില്‍

SHARE

തിരുവനന്തപുരം∙ വർക്കല സ്വദേശിയായ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ബന്ധുവായ ഡോക്ടറും സീരിയൽ നടനും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദാമ്പത്യജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്യുകയും ചെയ്തുവെന്ന പരാതിയില്‍ മെഡിക്കൽ കോളജ് ദന്തവിഭാഗത്തിൽ ജോലിചെയ്യുന്ന ഡോ.സുബു, സീരിയൽ നടൻ ജസ്മീർ ഖാൻ, മൊബൈൽ കടയുടമ ശ്രീജിത്ത് എന്നിവരെയാണ്  അറസ്റ്റു ചെയ്തത്.

ഒന്നാം പ്രതിയായ ഡോ.സുബുവിന്റെ ബന്ധുവാണ്‌ യുവതി. നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് കുടുംബജീവിതം തകർത്ത് യുവതിയെ സ്വന്തമാക്കുകയായിരുന്നു സുബുവിന്റെ ലക്ഷ്യമെന്ന് പൊലീസ് പറ‍ഞ്ഞു. പരാതി ലഭിച്ച് രണ്ടു ദിവസത്തിനുള്ളില്‍ എസിപി പ്രതാപചന്ദ്രന്‍ നായരുടെ നിര്‍ദേശപ്രകാരം ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാകേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

English Summary: Serial Actor and doctor arrested for cybercrime

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA