തിരുവനന്തപുരം ∙ ഈ വർഷത്തെ വയലാർ രാമവർമ മെമ്മോറിയൽ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ ‘ഒരു വെർജീനിയൻ വെയിൽകാലം’ എന്ന കൃതിക്ക്. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിച്ച ശിൽപവുമാണ് അവാർഡ്.
ഡോ. കെ.പി.മോഹനൻ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എൻ.മുകുന്ദൻ, പ്രഫ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങൾ. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ജഡ്ജിങ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
English Summary: Vayalar Award Awarded To Ezhacherry Ramachandran