ADVERTISEMENT

തൊടുപുഴ∙ ധാർമികതയ്ക്കാണ് ജോസ് കെ.മാണി മുൻഗണന നൽകുന്നതെങ്കിൽ യുഡിഎഫിൽ നിന്നുകൊണ്ട് ജയിച്ച എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കണമെന്ന് പി.ജെ.ജോസഫ്. രാജ്യസഭാ സീറ്റ് മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ല.

ജോസ് വിഭാഗം യുഡിഎഫിൽ നിന്ന് സ്വയം പുറത്തുപോയതാണ്. ഇപ്പോൾ തനിക്കെതിരെ നടത്തുന്ന ആക്ഷേപങ്ങൾ വെറും വിലകുറ‍ഞ്ഞവ. പാലായിൽ വ‍ഞ്ചിച്ചത് ജോസ് കെ.മാണിയാണ്. ചിഹ്നവും പിന്തുണയും വേണ്ടെന്ന് പറഞ്ഞ് തന്നെ കൂവി പുറത്താക്കി. രാജ്യസഭാ സീറ്റിന് അവകാശം ഉന്നയിച്ചു എന്ന് പറ‍ഞ്ഞത് കള്ളം. താൻ ഒരിക്കലും മാണിസാറിനോട് സീറ്റ് ചോദിച്ചിട്ടില്ല. ജോസ് വിഭാഗം എത്തേണ്ടിടത്തുതന്നെ എത്തിപ്പെട്ടു എന്നും പി.ജെ.ജോസഫ് പറഞ്ഞു.

മാണിസാറിനെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കാതിരുന്നവരുടെ കൂട്ടത്തിലേക്കാണ് ജോസ് കെ. മാണി പോവുന്നത്. യുഡിഎഫ് നേതാക്കളെല്ലാം ആവശ്യപ്പെട്ടിട്ടും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടു നൽകാതെ ദാർഷ്ട്യത്തോടെ ജോസ് പെരുമാറുകയായിരുന്നു. തൊടുപുഴയിൽ കാണാമെന്ന ജോസ് കെ. മാണിയുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും പി.ജെ.ജോസഫ് കൂട്ടിച്ചേർത്തു.

English Summary: PJ Joseph reaction to Kerala Congress M - LDF Alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com