പിഞ്ചുകുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമം; കണ്ണില്ലാത്ത ക്രൂരത, പിതാവ് അറസ്റ്റിൽ

kollam-police
അറസ്റ്റിലായ മുഹമ്മദ് ഇസ്മയില്‍.
SHARE

കൊല്ലം ∙ നിലമേലിൽ ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ അച്ഛന്റെ ശ്രമം. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ കുഞ്ഞിനെ രക്ഷിച്ചു. എലിക്കുന്നാംമുകള്‍ സ്വദേശി മുഹമ്മദ് ഇസ്മയിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു അതിക്രമം. മദ്യപിച്ചെത്തിയ മുഹമ്മദ് ഇസ്മയിൽ ഭാര്യയുമായി വഴക്കിട്ടു, വീടു തല്ലിത്തകർത്തു. മൂന്നു മക്കളിൽ ഏറ്റവും ഇളയവനെയും എടുത്തുകൊണ്ടു വീട്ടിൽനിന്നിറങ്ങി.

നിലവിളിച്ചു കൊണ്ട് പിന്നാലെ ഭാര്യയും ഓടിയെത്തി. തൊട്ടടുത്തുള്ള കുളക്കരയിലെത്തിയ ഇസ്മയിൽ മകനെ വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ കുളത്തിൽ ചാടി കുട്ടിയെ രക്ഷിച്ചു. വിവരമറിഞ്ഞെത്തിയ ചടയമംഗലം പൊലീസ് സ്ഥലത്തുനിന്നു പ്രതിയെ കസ്റ്റഡിയിലെടുത്തു. ബാലനീതി നിയമപ്രകാരമുള്ള കേസിനൊപ്പം വധശ്രമവും ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

English Summary: Kollam man tries to kill one-year-old son by throwing in pond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA