വൈറസ് 9 മണിക്കൂറോളം ചർമത്തിൽ സജീവം; കൈകഴുകൽ കോവിഡിനു മികച്ച പ്രതിരോധം

Covid19
പ്രതീകാത്മക ചിത്രം
SHARE

ടോക്കിയോ ∙ ലോകത്തെ സ്തംഭിപ്പിച്ച കൊറോണ വൈറസ് മനുഷ്യ ചർമത്തിൽ 9 മണിക്കൂറോളം സജീവമായി നിലനിൽക്കുമെന്ന കണ്ടെത്തലുമായി ജപ്പാനിലെ ഗവേഷകർ. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈ കഴുകേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നതാണു പുതിയ റിപ്പോര്‍ട്ടെന്നും ഗവേഷകർ വിലയിരുത്തി.

കൊറോണയുമായി താരതമ്യപ്പെടുത്തുമ്പോൾ എലിപ്പനിക്കു കാരണമാകുന്ന രോഗാണു മനുഷ്യചർമത്തിൽ 1.8 മണിക്കൂറോളമാണു നിലനിൽക്കുകയെന്നു ക്ലിനിക്കൽ ഇൻഫെക്‌ഷ്യസ് ഡിസീസസ് ജേണലിൽ ഈ മാസം പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 9 മണിക്കൂറോളം വൈറസ് ചർമത്തിൽ തുടരുന്നതു സമ്പർക്കം വഴിയുള്ള രോഗസാധ്യത വർധിപ്പിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിലെ സാംപിളുകളാണു സംഘം പരിശോധിച്ചത്. കൊറോണ വൈറസും ഫ്ലു വൈറസും എഥനോൾ പ്രയോഗിച്ചാൽ 15 സെക്കൻഡിനുള്ളിൽ നിർജീവമാകും. എഥനോളാണു ഹാൻഡ് സാനിറ്റൈസറുകളിൽ പ്രധാനമായും ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം ചൈനയിൽ പ്രത്യക്ഷപ്പെട്ട കോവിഡ് ലോകമെമ്പാടും 40 ദശലക്ഷത്തോളം പേരെയാണു ബാധിച്ചത്. 

English Summary: Coronavirus Survives On Skin For 9 Hours, Longer Than Flu Pathogen: Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA