ADVERTISEMENT

ന്യൂഡൽഹി∙ കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രര്‍ക്കും മര്‍ദിത ജനവിഭാഗങ്ങള്‍ക്കുമായി പ്രവര്‍ത്തിച്ച അസാമാന്യ വ്യക്തിത്വമായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടേതെന്ന്‌ മോദി ട്വിറ്ററില്‍ അനുസ്മരിച്ചു. മെത്രാപ്പോലീത്തയുടെ നവതി ആഘോഷത്തിലെ പ്രസംഗവും മോദി ട്വീറ്ററില്‍ പങ്കുവച്ചു.

സാമൂഹിക തിന്മകൾക്കെതിരെ പോരാടിയ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ആത്മീയ ജീവിതം എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടിയുള്ള സേവനവും, ഈശ്വരസേവയുമാണെന്നു കരുതി പ്രവര്‍ത്തിച്ചയാളാണ് ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയെന്ന് മിസോറം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള അനുസ്മരിച്ചു.

കേരളത്തിന്റെ സാമൂഹ്യദർശനങ്ങളെ പക്വതയോടെ പരുവപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച സന്യാസ ശ്രേഷ്ഠനാണ് കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കഷ്ടതയനുഭവിക്കുന്ന ജനതയുടെ കൈപിടിക്കാൻ മുന്നിട്ടിറങ്ങിയ മഹാഇടയൻ. ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള പത്തനാപുരത്തെയും മാവേലിക്കരയിലെയും സ്ഥാപനങ്ങൾ ആ മനുഷ്യസ്നേഹത്തിന്റെ  ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: PM Modi on Dr Joseph Marthoma Metropolitan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com